22/09/2025
56th ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിൽ കൈകൊണ്ട ചില പ്രധാന തീരുമാനങ്ങൾ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ജിഎസ്ടി നിലവിൽ വന്നു 8 വർഷങ്ങൾക്കിടയിൽ ജിഎസ്ടി നിരക്കുകളിൽ പലതരത്തിലുള്ള ധാരാളം മാറ്റങ്ങൾ ഉടനീളം ഉണ്ടായിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി ജിഎസ്ടി നിരക്കുകളെ മുഴുവനായും ഉടച്ചു വാർക്കുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ ആദ്യമായിട്ടാണ് സംഭവിക്കുന്നത്, അതിനാൽ തന്നെ 56th ജിഎസ്ടി കൗൺസിൽ മീറ്റിംഗ് ജിഎസ്ടി ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്ന് പറയാവുന്നതാണ്.
നിലവിൽ 5%,12%,18%,28% എന്നിങ്ങനെ ഉള്ള ജിഎസ്ടി നിരക്കുകൾ സെപ്റ്റംബർ 22 നു ശേഷം 5%,18% എന്ന നിരക്കിലും ചില ആഡംബര,ഹാനികര സാധനങ്ങൾക്കു 40 % നിരക്കിലുമാവും ജിഎസ്ടി ബാധകമാവുക.
■ ജിഎസ്ടി 2.O ■
¤ ജിഎസ്ടി നിരക്കുകളിൽ വന്ന മാറ്റങ്ങൾ ¤
■ ചില പ്രധാന നിരക്ക് മാറ്റങ്ങൾ ■
● സിമന്റിന്റെ ജിഎസ്ടി നിരക്ക് 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു.
● ട്ടയറുകളുടെ ജിഎസ്ടി നിരക്ക് 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു.
● 2500 രൂപ വരെ ഉള്ള വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു; എന്നാൽ 2500 രൂപയ്ക്കു മുകളിൽ ഉള്ള വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 18% ആക്കി ഉയർത്തി.
● 2500 രൂപ വരെയുള്ള ഫൂട്ട് വെയറുകളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു. 2500 രൂപക്ക് മുകളിൽ ഉള്ള ഫൂട് വെയറുകൾക്കു ജിഎസ്ടി നിരക്ക് 18% ആക്കി ഉയർത്തി.
● എസി, വാഷിംഗ് മെഷീൻ, ടെലിവിഷൻ, മോണിറ്റർ, പ്രൊജക്ടർ, ഇൻവെർട്ടർ ബാറ്ററി എന്നിവയുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു.
● എൻജിൻ കപ്പാസിറ്റി 1200cc, നീളം 4000mm എന്നിവയിൽ കൂടാത്തതുമായ പെട്രോൾ , cng , lpg , വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു; എന്നാൽ എൻജിൻ കപ്പാസിറ്റി 1200 cc നീളം 4000 mm എന്നിവയിൽ കൂടിയതുമായ വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്നും 40% ആക്കി വർധിപ്പിച്ചു.
● കൂടാതെ എൻജിൻ കപ്പാസിറ്റി 1500 cc നീളം 4000 mm എന്നിവയിൽ കൂടാത്ത ഡീസൽ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു; എന്നാൽ എൻജിൻ കപ്പാസിറ്റി 1500 cc നീളം 4000 mm എന്നിവയിൽ കൂടിയ ഡീസൽ വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്നും 40% ആക്കി വർധിപ്പിച്ചു.
● എൻജിൻ കപ്പാസിറ്റി 350 cc യിൽ കൂടാത്ത മോട്ടോർ സൈക്കിളുകളുടെ ജിഎസ്ടി നിരക്ക് 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു; എന്നാൽ എൻജിൻ കപ്പാസിറ്റി 350 cc യിൽ കൂടിയ വണ്ടികളുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്നും 40% ആക്കി ഉയർത്തി. കൂടാതെ മുച്ചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്കും 18% ആക്കി കുറച്ചു.
● മോട്ടോർ ഘടിപ്പിക്കാത്ത ബൈസിക്കിൾ , ട്രൈസൈക്കിൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● പാൻമസാല സിഗരറ്റസ് ,ടൊബാക്കോ മുതലായവയുടെയും പെപ്സി സെവൻ അപ് പോലുള്ള അറേറ്റഡ് വാട്ടറുകൾ , കാര്ബോനേറ്റഡ് ഫ്രൂട് ജ്യൂസുകൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ 28% ത്തിൽ നിന്ന് 40% ആക്കി ഉയർത്തി. എന്നാൽ ബീഡിയുടെ ജിഎസ്ടി നിരക്ക് 28% ത്തിൽ നിന്നും 18% ആക്കി കുറച്ചു.
● വ്യക്തിഗത ലൈഫ് ഇൻഷുറൻസ് , ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ 18% ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് എടുത്തു കളഞ്ഞു.
■മറ്റുള്ളവ■
● ഉയർന്ന താപനിലയിൽ ചൂടാക്കി സംസ്കരിച്ച പാലിന്റെ ജിഎസ്ടി നിരക്ക് 5% ത്തിൽ നിന്നും Nil (0%) നിരക്കിലേക്കും,
ബാഷ്പീകരിച്ച പാലിന്റെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നു 5% ത്തിലേക്കും കുറച്ചു.
● ബട്ടർ,ഗീ,ചീസ്,ബട്ടർ ഓയ്ൽ, പോലുള്ള പാലുൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● മുൻകൂട്ടി പാക് ചെയ്തതും ലേബൽ ചെയ്തതുമായ ചെന പനീർ എന്നിവയുടെ ജിഎസ്ടി നിരക്ക് 5% ത്തിൽ നിന്നും Nil(0%) ആക്കി കുറച്ചു.
● ബ്രസിൽ നട്സ് , പൈൻ നട്സ് , ഹേസൽ നട്സ്, പിസ്ത, ബതാം, മകഡാമിയ നട്സ് , ഉണക്കിയത് (തൊലി കളഞ്ഞതോ അല്ലാത്തതോ ആയ)
പോലുള്ളവയുടെയും, ഈത്തപ്പഴം, അത്തിപ്പഴം, മാങ്ങാ, പേരക്ക etc. തുടങ്ങിയ ട്രൈ ഫ്രൂട്ടുകളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● പച്ചക്കറിയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന വിഭവങ്ങൾ, malt ( വറുത്തതാണെങ്കിലും അല്ലെങ്കിലും)പോലുള്ളവയുടെ ജിഎസ്ടി നിരക്കും അതുപോലെ ബീഡി നിർമിക്കുന്ന തെണ്ടിന്റെ ഇലകളുടെ ജിഎസ്ടി നിരക്കും18% ത്തിൽ നിന്ന് 5% ആക്കി കുറച്ചു.
● കെമിക്കലി മോഡിഫൈ ചെയ്യപ്പെടാത്ത ശുദ്ധീകരിക്കപ്പെട്ടതോ അല്ലാത്തതോ ആയ മൽസ്യ മൃഗ കൊഴുപ്പുകളുടെയും ഓയിലുകളുടെയും ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● ബീ വാക്സ് , വെജിറ്റബിൾ വാക്സ് , മറ്റു പ്രാണികളുടെ വാക്സ് എന്നിവയുടെ ജിഎസ്ടി നിരക്ക് 18% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● മൽസ്യം മറ്റു മാംസങ്ങൾ എന്നിവയിൽ നിന്നുമുണ്ടാക്കുന്ന സോസേജുകളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● കൊക്കോ ബട്ടർ , കൊക്കോ ഫാറ്റ്, ഓയിൽ , അതുപോലെ കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ, കൊക്കോ അടങ്ങിയ മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ, അതുപോലെ കോൺഫ്‌ലൈക്സ്, അതുപോലെ കൊക്കോ അടങ്ങിയതോ അല്ലാത്തതോ ആയ ബിസകറ്റുകൾ,പാസ്റ്ററി, കേക്കുകൾ പോലുള്ള ബേക്കറി ഉത്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 18% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● പിസ്സ ബ്രെഡ് ചപ്പാത്തി റൊട്ടി എന്നിവയുടെ 5% ജിഎസ്ടി നിരക്ക് എടുത്തു കളഞ്ഞു.
● അസറ്റിക് ആസിഡ്, സൊർക, പഞ്ചസാര എന്നിവ ചേർത് ഉണ്ടാക്കുന്ന പച്ചക്കറി നട്സ്, പഴ വർഗങ്ങൾ അതുപോലെ മറ്റു ഭക്ഷ്യയോഗ്യമായ ചെടികളുടെ ഉത്പന്നങ്ങ്ങ്ങളുടെയും, അതുപോലെ ജാമുകൾ ജെല്ലികൾ പോലുള്ളവയുടെയും, പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ ഇളനീർ വെള്ളം , മറ്റു ഫ്രൂട്സ് ജൂസുകൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● 18% ഉണ്ടായിരുന്ന പൊറോട്ട അതുപോലെ മറ്റു പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ബ്രഡുകളുടെ ജിഎസ്ടി നിരക്ക് എടുത്തു കളഞ്ഞു.
● ഐസ് ക്രീം അതുപോലെ മറ്റു ഭക്ഷ്യ യോഗ്യമായ ഐസ് എന്നിവയുടെ ജിഎസ്ടി നിരക്ക് 18% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● പ്രമേഹ ഭക്ഷണം, 20 ലിറ്ററിൽ പാക്ക് ചെയ്‌ത കുടിവെള്ളം, മറ്റു പ്രകൃതിദത്ത വെള്ളങ്ങൾ അതുപോലെ ഫ്രൂട് ജ്യൂസുകൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ 5% ആക്കി കുറച്ചു.
● മാർബിളിന്റെയും ഗ്രാനൈറ്റിന്റെയും ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● പ്രകൃതിദത്ത മേന്തോളിന്റെയും മെന്തോൾ ഉൽപന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു. എന്നാൽ പ്രകൃതിയേതര മേന്തോളിന്റെയും മെന്തോൾ ഉൽപന്നങ്ങളുടെയും ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 18% ത്തിലേക് വർധിപ്പിച്ചു.
● കൂടാതെ 5%, 12% ഉണ്ടായിരുന്ന പല മെഡിസിനുകളുടെയും ജിഎസ്ടി എടുത്തുകളഞ്ഞു. അതുപോലെ 12% ഉണ്ടായിരുന്ന പല മെഡിസിനുകളുടെയും ജിഎസ്ടി നിരക്ക് 5% ആക്കി കുറക്കുകയും ചെയ്തു.
● ടൂത് പേസ്റ്റ് , ടൂത് പൌഡർ , ഫേസ് പൌഡർ ഷാംപൂ, ഹെയർ ഓയിൽ, സോപ്പ്, ഷേവിങ്ങ് ക്രീം etc. പോലുള്ളവയുടെ ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു.
● മെഡിക്കൽ ഉപയോഗത്തിനുള്ള എക്സ്സ്-റേ പ്ലേറ്റുകളുടെയും ഫിലിമുകളുടെയും ജിഎസ്ടി നിരക്കുകൾ 12% ത്തിൽ നിന്നും 5% ആക്കി കുറച്ചു.
● 12% ഉണ്ടായിരുന്ന ധാരാളം ജൈവ വളങ്ങളുടെ ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു.
● ഹൈസ്പീഡ് ഡീസലുകളിൽ ചേർക്കുന്നതിന് ഓയിൽ കമ്പനികൾക്കു വിതരണം ചെയുന്ന ബയോ ഡീസലുകൾ അല്ലാത്ത ബയോ ഡീസലുകളുടെ ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 18% ആക്കി ഉയർത്തി.
● ഫീഡിങ് ബോട്ടിലുകൾ, നിപ്പിളുകൾ, ട്രാക്ടറുകളുടെ ടയറുകൾ, ട്യൂബുകൾ, റബർ ബാൻഡുകൾ, ഗ്ലോവേസുകൾ etc. എന്നിവയുടെ ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു.
● ഹാൻഡ് മെയ്ഡ് ആയിട്ടുള്ള പേപ്പറുകളുടെയും പേപ്പർ ബോർഡുകളുടെയും ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു. എന്നാൽ മറ്റു പേപ്പറുകളുടെയും പേപ്പർ ബോർഡുകളുടെയും ജിഎസ്ടി നിരക്ക് 12% ത്തിൽ നിന്നും 18% ത്തിലേക് ഉയർത്തി.
● തയ്യൽ നൂലുകൾ, സിന്തറ്റിക് നൂലുകൾ, ടെക്സ്റ്റൈൽ നൂലുകൾ കാർപെറ്റ്സ് തുടങ്ങി അനവധി ടെക്സ്റ്റൈൽ ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു.
● പെൻസിൽ, പെൻസിൽ ഷാർപ്നെർ ക്രയോൺസ്, ഇറേസർ നോട്ട് ബുക്ക്, മാപ്‌സ് ഗ്ളോബ്സ് etc. എന്നിവയുടെ മുകളിൽ ഉള്ള ജിഎസ്ടി എടുത്തു കളഞ്ഞു.
● മാത്തമറ്റിക്കൽ ബോക്സ് , ജോമെട്രിക് ബോക്സ്, കളർ ബോക്സ്, ബാഗുകൾ , കുടകൾ, മണ്ണെണ്ണ സ്റ്റോവുകൾ , വിറകു സ്റ്റോവുകൾ , ട്രിമറുകൾ, ടേബിൾ വെയർ കിച്ചൻ വെയർ അലൂമിനിയം പോലുള്ള വീട്ടുപകരണങ്ങൾ, തയ്യൽ മെഷീനുകൾ, തയ്യൽ സൂചികൾ, ചീർപ്പുകൾ, ഹെയർ പിന്നുകൾ , നാപ്കിനുകൾ ബേബി ഡയപ്പറുകൾ etc. എന്നിവയുടെ ജിഎസ്ടി നിരക്ക് 5% ആക്കി കുറച്ചു.
● ലുഡോ ബോർഡ് , കാരം ബോർഡ് , പ്ലെയിങ് കാർഡ്‌സ് തുടങ്ങി നിരവധി സ്പോർട്സ് ഉപകരണങ്ങളുടെ ജിഎസ്ടി നിരക്കുകൾ 5% ആക്കി കുറച്ചു.
♧ തയ്യാറാക്കിയത്:-
Siraj Mannuparambil (GSTP)
Thasni Siraj (GSTP)
♡ Regards:-
♧ G S B C ♧
Gst Solution & Business Consultancy
Maranchery
Mob: 081368 92122
Mail: [email protected]