RTZ Associates

Directions Website

RTZ Associates Insurance and other Financial products

26/09/2026
ചോദ്യം : ''ഫുൾ കവർ ഇൻഷുറൻസ് ഉള്ള 2012 മോഡൽ വാഹനം ഇൻഷുറൻസ് ലഭിക്കാനായി സമീപിച്ചപ്പോൾ 40%മാത്രമേ കമ്പനി വഹിക്കുകയുള്ളൂ എന്...
13/09/2026

ചോദ്യം : ''ഫുൾ കവർ ഇൻഷുറൻസ് ഉള്ള 2012 മോഡൽ വാഹനം ഇൻഷുറൻസ് ലഭിക്കാനായി സമീപിച്ചപ്പോൾ 40%മാത്രമേ കമ്പനി വഹിക്കുകയുള്ളൂ എന്നും ബാക്കി 60%തുക വാഹന ഉടമ വഹിക്കണമെന്നും പറഞ്ഞു..
(വാഹനം മുഴുവൻ പണിയും കഴിഞ്ഞതിന് ശേഷമാണ് 40% ലഭിക്കുക എന്നും. )

ഫുൾ കവർ ഇൻഷുറൻസ് ഉള്ള വണ്ടിക്ക് മുഴുവൻ തുകയും കമ്പനി നൽകേണ്ടത് അല്ലേ..?''-

ഉത്തരം :

'' Zero depreciation ഉള്ള പോളിസികളിൽ മാത്രമേ മുഴുവൻ ക്ളെയിം ലഭിക്കുകയുള്ളൂ.
5 വർഷം കഴിഞ്ഞ വാഹനങ്ങളിൽ ഇത് ലഭികുകയില്ല എന്നാണറിവ്.
ഇൻഷുറൻസ് സാധാരയായി 3 വിധത്തിൽ ഉണ്ട്.
1. Bumber to Bumber
2. Full cover
3. Third Party.

1. Bumber to Bumber-
ഈ പോലീസിയിൽ വാഹനത്തിന് എന്ത് സംഭവിച്ചാലും സർവീസ് ചാർജ് മൊത്തമായി ഇൻഷുറൻസ് കമ്പനി വഹിക്കുന്നു.
ഇതിൽ തന്നെ വാഹനത്തിന് ഉപയോഗശൂന്യമായ അപകടം സംഭവിച്ചാൽ പുതിയ വാഹനം വാങ്ങാനുള്ള ഇൻവോയ്‌സ്‌ fund വരെ ലഭിക്കുന്ന Scheme ഉണ്ട്. അത് എല്ലാ B - B ഇൻഷുറൻസിനും ഇല്ല.

2. Full Cover
പേര് കേൾക്കുമ്പോ എല്ലാം കവർ ചെയ്യും എന്ന് തോന്നും., പക്ഷെ ഓരോ വരഷത്തിനും അനുസരിച് വാഹനത്തിനും പാർട്സിനും വരുന്ന പഴക്കം കണക്കാക്കി ക്ലെയിം ചെയ്യാവുന്ന amount ഇത്ര ഇത്ര ശതമാനം എന്ന് നിങ്ങപെടുത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് 5 വർഷം ആയ വാഹനത്തിന്റെ മെറ്റൽ പാർട്സ്നു 50% ഫൈബർ പാർട്സനു 40% എന്നൊക്കെ. അതായത് 10000 രൂപയുടെ ഡോർ ക്ലെയിം ചെയ്ത് മാറുമ്പോൾ പാർട്സിന്റെ 50% 5000 രൂപയും പെയിന്റിംഗിന്റെ ഇത്ര ശതമാനവും കിട്ടും.
അങ്ങനാണേൽ ഫുൾ കവർ കൊണ്ട് വല്യ പ്രയോജനം എന്താ എന്ന് തോന്നും.
ഓരോ വാഹനത്തിന്റെയും മാർക്കറ്റ് വാല്യൂ അനുസരിച്ചു ഇൻഷുറൻസ് കമ്പനി ഓരോ വാഹനത്തിനും ഒരു നിശ്ചിത വില നിർണായിച്ചിട്ടുണ്ട്. അതാണ് IDV വാല്യൂ അഥവാ Insurance Depreciation Value.
മാർക്കറ്റിൽ മൂന്നര ലക്ഷം വിലയുള്ള ഒരു വാഹനത്തിന്റെ IDV വാല്യൂ 3 ലക്ഷം ആയിരിക്കും. സാധാരണ വരുന്ന ചെറിയ ക്ലയിംമുകൾക്ക് IDV വാല്യൂ എത്രയായാലും കാര്യം ഇല്ല. എന്നാൽ വാഹനം Total Lose അഥവാ പൂർണമായും ഉപയോഗശൂന്യം ആവുകയോ മോഷണം പോകുകയോ ചെയതാൽ ഉടമക് IDV amount മുവഴുവനായും ലഭിക്കുന്നു.

3. Third Party
പേര് പോലെ തന്നെ മൂന്നാമത്തെ ആൾക് ക്ലെയിം കിട്ടുന്ന പോളിസി.
അതായത് വാഹനത്തിനോ വാഹന ഉടമക്കോ അപകടമുണ്ടായാൽ ക്ലെയിം ലഭിക്കുകയില്ല, മറിച് ഒരു അപകടമുണ്ടായാൽ അതിൽ വരുന്ന എതിർ കക്ഷിക് മാത്രമാണ് ക്ലെയിം ലഭിക്കുക. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം. ( എന്നാൽ വസ്തുവകകൾക്കു നാശം സംഭവിച്ചാൽ നൽകാവുന്ന പരമാവധി സംഖ്യ 7.5 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.)

****
പുതിയ വാഹനമെടുക്കുമ്പോളും പഴയത് വാങ്ങിയാലും ഇൻഷുറൻസിനെക്കുറിച്ച് ധാരണയുണ്ടാകണം. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ യാതൊരു വിധ കിഴിവുകളും ലഭ്യമല്ല. എന്നാൽ വാഹനവിലയെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന പ്രീമിയത്തിൽ ഓരോ കമ്പനിയും വിവിധങ്ങളായ കിഴിവുകളാണു നൽകുന്നത്. ഇത് ഏകദേശം 50 ശതമാനം വരെ ഇന്നു ലഭ്യമാണ്. അതിനാൽ വിവിധ ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് താരതമ്യം ചെയ്തു നോക്കി വാങ്ങാവുന്നതാണ്. ഇതിനു പുറമേ ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ നോ ക്ലെയിം ബോണസിനും അർഹതയുണ്ട്. ഓട്ടോമൊബീൽ അസോസിയേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വമുള്ളവർ, അന്ധർ, വികലാംഗർ, മാനസിക വൈകല്യമുള്ള വ്യക്തികൾ എന്നിവർക്കും ഇളവുകൾ ലഭ്യമാണ്.

ഏത് കമ്പനിയിൽ ഇൻഷുർ ചെയ്ത വാഹനമായാലും അത് പുതുക്കുമ്പോൾ മറ്റേത് കമ്പനിയിലേക്കും മാറ്റുവാൻ അവസരമുണ്ട്. ഫുൾ കവർ അഥവാ പാക്കേജ് പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയാൽ നോ ക്ലെയിം ബോണസിന് അർഹത ഉണ്ടായിരിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ വാഹനം പരിശോധിച്ചശേഷമേ ഇൻഷുറൻസ് നൽകാറുള്ളൂ.

ഒരു വാഹനം മറ്റൊരാൾക്കു വിൽക്കുമ്പോൾ നാം പുതുതായി വാങ്ങുന്ന ആളിന്റെ പേരിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റി എന്ന് ഉറപ്പു വരുത്തണം. റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റിയ ദിവസം മുതൽ 14 ദിവസത്തെ സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പോളിസിയും, പുതുതായി വാങ്ങിയ ആളിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയിൽ പോയി മാറ്റി എടുക്കണം. അല്ലാത്തപക്ഷം ക്ലെയിം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനിക്കു നിയമപരമായി ബാധ്യത ഇല്ല.

ക്ലെയിം വരാതെ ഓടിക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനി പ്രീമിയത്തിൽ നൽകുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഇത് ആദ്യവർഷം കഴിഞ്ഞാൽ 20 ശതമാനവും പിന്നീടുള്ള ഓരോ വർഷങ്ങളിൽ 25%, 35%, 45% 50% എന്നിങ്ങനെയും ലഭിക്കും. പുതിയ വാഹനം എടുക്കുമ്പോൾ പഴയ വാഹനം ഉപയോഗിച്ച ആളിന് പുതിയ വാഹനത്തിലേക്കു മുഴുവൻ എൻസിബിയും മാറ്റുവാൻ അവസരമുണ്ട്.

വാഹനത്തിന്റെ വിലയെ ഇൻഷ്വേഡ് ഡിക്ലയേർഡ് വാല്യു (ഐഡിവി) എന്നാണു പറയുന്നത്. വാഹനത്തിന്റെ പഴക്കത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന വിലയാണിത്.

ക്ലെയിം ലഭിക്കുന്നതിനായി ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. ഒപ്പം വാഹനത്തിന്റെ മറ്റു രേഖകളായ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും ഒറിജിനലിനോടൊപ്പം വാഹനത്തിന്റെ റിപ്പയർ എസ്റ്റിമേറ്റും വയ്ക്കണം. ആവശ്യമെങ്കിൽ പൊലീസ് എഫ്ഐആർ / ജിഡിആർ എന്നിവയും ഹാജരാക്കേണ്ടിവരും.

വാഹനത്തിന്റെ പഴക്കം അനുസരിച്ച് പുതിയ ഘടകങ്ങൾക്ക് ഒരു നിശ്ചിത ശതമാനം ഇളവ് (ഡിപ്രിസിയേഷൻ ) കണക്കാക്കും . ഇത് താഴെപ്പറയും വിധമാണ്.

(വാഹനത്തിന്റെ പഴക്കമനുസരിച്ച്)
0–6 മാസം .................................................................................... ഇല്ല
6 മാസം – 1 വർഷം .................................................................5%
1 വർഷം – 2 വർഷം ............................................................... 10%
2 വർഷം – 3 വർഷം ............................................................... 15%
3 വർഷം – 4 വർഷം ............................................................... 25%
4 വർഷം – 5 വർഷം ............................................................... 35%
5 വർഷം – 10 വർഷം ............................................................. 40%
10 വർഷത്തിനു മുകളിൽ ........................................................ 50%



ചോദ്യം : ''ഫുൾ കവർ ഇൻഷുറൻസ് ഉള്ള 2012 മോഡൽ വാഹനം ഇൻഷുറൻസ് ലഭിക്കാനായി സമീപിച്ചപ്പോൾ 40%മാത്രമേ കമ്പനി വഹിക്കുകയുള്ളൂ എന്നും ബാക്കി 60%തുക വാഹന ഉടമ വഹിക്കണമെന്നും പറഞ്ഞു..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 7306062822
rtzassocites.in

ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:-ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ പ്ര...
14/06/2026

ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:-

ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ പ്രീമിയം മാത്രം നോക്കി തീരുമാനിക്കരുത്. താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം:

✅ കവറേജ് എന്തൊക്കെയാണ്?
പോളിസി ഏതെല്ലാം രോഗങ്ങൾക്കും ചികിത്സകൾക്കും പരിരക്ഷ നൽകുന്നു എന്ന് മനസ്സിലാക്കുക.

✅ നിലവിലുള്ള അസുഖങ്ങൾ (Pre-existing Diseases)
നിങ്ങൾക്ക് നിലവിൽ ഉള്ള എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇൻഷുറൻസ് കമ്പനിയെ കൃത്യമായി അറിയിക്കണം. വിവരങ്ങൾ മറച്ചുവെച്ചാൽ പിന്നീട് ക്ലെയിം നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.

✅ സം ഇൻഷുറഡ് (Sum Insured)
അടിയന്തര ചികിത്സാ സാഹചര്യത്തിൽ പരമാവധി എത്ര തുക വരെ ലഭ്യമാകും എന്ന് മനസ്സിലാക്കുക.

✅ റൂം റെന്റ് പരിധി (Room Rent Limit)
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മുറിവാടകയ്ക്ക് എന്തെങ്കിലും പരിധിയുണ്ടോ എന്ന് പരിശോധിക്കുക.

✅ ക്യാഷ്‌ലെസ് ആശുപത്രി ശൃംഖല (Cashless Network Hospitals)
നിങ്ങളുടെ പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ക്യാഷ്‌ലെസ് സൗകര്യമുള്ള ആശുപത്രികൾ ഏതൊക്കെയാണെന്ന് ഉറപ്പാക്കുക.

✅ ഒഴിവാക്കലുകൾ (Exclusions)
ഏതൊക്കെ രോഗങ്ങൾക്കും ചികിത്സകൾക്കും പോളിസി പരിരക്ഷ ലഭിക്കില്ല എന്നത് പ്രത്യേകം മനസ്സിലാക്കണം.

✅ ടോപ്പ്-അപ്പ്, സൂപ്പർ ടോപ്പ്-അപ്പ് സൗകര്യങ്ങൾ
നിലവിലെ കവറേജ് വർദ്ധിപ്പിക്കാൻ കഴിയുന്ന ടോപ്പ്-അപ്പ് പദ്ധതികളെക്കുറിച്ച് അന്വേഷിക്കുക.

✅ അൺലിമിറ്റഡ് / റീസ്റ്റോർ ബെനിഫിറ്റ് പോളിസികൾ
സം ഇൻഷുറഡ് ഉപയോഗിച്ചാലും വീണ്ടും പുനഃസ്ഥാപിക്കപ്പെടുന്ന (Restore Benefit) സൗകര്യമുള്ള പദ്ധതികൾ ഇന്ന് ലഭ്യമാണ്.

✅ നോ-ക്ലെയിം ബോണസ് (No Claim Bonus)
ക്ലെയിം ചെയ്യാത്ത വർഷങ്ങളിൽ സം ഇൻഷുറഡ് വർദ്ധിപ്പിക്കുന്നതോ പ്രീമിയത്തിൽ ഇളവ് നൽകുന്നതോ ആയ പദ്ധതികൾ ലഭ്യമാണ്.

✅ OPD കവറേജ്
സാധാരണ ആരോഗ്യ ഇൻഷുറൻസുകളിൽ OPD ചികിത്സകളും പരിശോധനകളും ഉൾപ്പെടാറില്ല. എന്നാൽ OPD കവറേജ് ലഭ്യമാക്കുന്ന പ്രത്യേക പോളിസികളും ഇന്ന് ലഭ്യമാണ്.

കൺസൂമബിൾസ് കവറേജ്, നെറ്റ് വർക്ക് ആശുപത്രി ആനുകൂല്യങ്ങൾ, സിബിൽ സ്കോർ, ലാബ് ടെസ്റ്റ് കവറേജ്, PA cover, കൂടാതെ add on ആയി ലഭിക്കുന്ന സൗകര്യങ്ങൾ ഒക്കെ പോളിസി എടുക്കുന്ന സമയം. മനസിലാക്കിയിരിക്കണം

ശരിയായ ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഒരു പ്രധാന തീരുമാനമാണ്. അതിനാൽ പോളിസിയുടെ എല്ലാ നിബന്ധനകളും മനസ്സിലാക്കിയ ശേഷം മാത്രം തിരഞ്ഞെടുക്കുക.

ഏത് ഇൻഷുറൻസ് പോളിസി ആണെങ്കിലും ഓൺലൈനിൽ നിന്നും കഴിവതും എടുക്കാതിരിക്കുക, അടുത്തുള്ള വിശ്വസിക്കാവുന്ന ഏജന്റ് വഴി എടുക്കുക, അത് ഭാവിയിൽ ഒരു ക്ലെയിം വരുമ്പോൾ നിങ്ങൾക്ക് ഗുണം ചെയ്യും.

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനോ, നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധപ്പെടാം 7306062822 വാട്സാപ്പ് വഴി മാത്രം.

12/04/2026
02/04/2026
02/04/2026
  01/04/2026 മറഞ്ഞിരിക്കുന്ന വാക്ക് കണ്ടെത്തി കമെന്റ് ചെയ്യു.  #ആരോഗ്യപരിപാലനംം  #കേരളം  #സാമ്പത്തികബോധം      #പത്തനംതിട...
01/04/2026

01/04/2026 മറഞ്ഞിരിക്കുന്ന വാക്ക് കണ്ടെത്തി കമെന്റ് ചെയ്യു. #ആരോഗ്യപരിപാലനംം
#കേരളം #സാമ്പത്തികബോധം #പത്തനംതിട്ട #മലയാളി #സമ്പാദ്യം #ഗൾഫ് #ആരോഗ്യം

  31/03/2026 മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തി കമെന്റ് ചെയ്യു.  #ആരോഗ്യപരിപാലനംം  #കേരളം  #സാമ്പത്തികബോധം      #പത്തനംത...
31/03/2026

31/03/2026 മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തി കമെന്റ് ചെയ്യു. #ആരോഗ്യപരിപാലനംം
#കേരളം #സാമ്പത്തികബോധം #പത്തനംതിട്ട #മലയാളി #സമ്പാദ്യം #ഗൾഫ് #ആരോഗ്യം

Address

Vypara Bhavan Road
Pathanamthitta
689673

Alerts

Be the first to know and let us send you an email when RTZ Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share