taxare.in

taxare.in GST & Incometax Registration, Return Filing

10/07/2022

GST
Income Tax
Accounts Work
Digital Signature
PAN | TAN | MSME
TDS Filing | KML Reg.
Labour Reg.| ESIC | EPFO
Project Report
Partnership Deed
Insurance

Just whatsapp-

10/07/2022
GST നികുതി നിയമം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ?.•••••••••••••••••••••••••••••••••••••••••••••••••••••••GST നിയമം നടപ്പി...
06/04/2022

GST നികുതി നിയമം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ?.
•••••••••••••••••••••••••••••••••••••••••••••••••••••••
GST നിയമം നടപ്പിൽ വന്ന് നീണ്ട അഞ്ചു സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ പുതിയ നികുതി നിയമത്തിന്റെ മേന്മകളും , പോരായ്മകളും ഒരു വിലയിരുത്തലിന് സ്വാഭാവികമായും വിധേയമാക്കേണ്ടതുണ്ട്. തീർച്ചയായും നികുതി നിയമ രംഗത്തുള്ള പണ്ഡിതരും, ഉദ്യോഗസ്ഥരും, വ്യാപാര സമൂഹവും , മറ്റു നികുതി രംഗത്ത് പ്രവർത്തിക്കുന്ന സേവന വക്താക്കളും ഇക്കാര്യത്തിൽ തങ്ങളുടേതായ സംഭാവനകൾ നല്കുമെന്ന് പ്രത്യാശിക്കുന്നു.

ഇന്ത്യ മുഴുവൻ ഒരു ഏകീകൃത പരോക്ഷ നികുതി നിയമം നടപ്പാക്കി എന്നതും , നികുതിക്ക് മേൽ നികുതി ചുമത്തിയിരുന്ന കാടൻ നിയമം ഒഴിവാക്കപ്പെട്ടു എന്നതും ഒരു മേന്മയായി കണക്കാക്കാവുന്നതാണ്. ഒരു പരിധി വരെ ചരക്കുകളുടെ സ്വതന്ത്ര നീക്കം സാദ്ധ്യമായി എന്നതും നേട്ടങ്ങളിൽ പ്പെടുത്താവുന്നവ തന്നെ. ചില ചരക്കു സേവനങ്ങളുടെ നികുതി നിരക്ക് കുറച്ചു എന്നതും , ലേറ്റ് ഫീ ഇളവ് നല്കിയതും ഇത്തരണത്തിൽ ഓർക്കേണ്ടതു തന്നെ.

GST നികുതിയുമായി നേരിട്ടു പ്രവർത്തിക്കുന്ന വ്യാപാര സമൂഹത്തിനും, നികുതി രംഗത്ത് പ്രവർത്തിക്കുന്ന സേവന ദാതാക്കൾക്കും, ഉദ്യോഗസ്ഥർക്കും ഈ നിയമം അത്ര നല്ല അനുഭവങ്ങളല്ല കഴിഞ്ഞ കാലയളവിൽ നല്കിയിട്ടുള്ളത് എന്ന് കൂടി പറയാതെ വയ്യ.

GST നിയമം നടപ്പിലാക്കിയപ്പോൾ വലിയ മേന്മയായി ഉയർത്തിക്കാട്ടിയത് ഈ നിയമത്തിന്റെ ലാളിത്യവും, സുതാര്യതയും തന്നെ ആയിരുന്നു. പക്ഷെ ഇതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ലായെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്ന എല്ലാ പരോക്ഷ നികുതി നിയമങ്ങളേക്കാളും കഠിനവും, വ്യക്തതയില്ലാത്തതുമായ ഒരു നികുതി നിയമമായി കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് ഈ നിയമം മാറി.

ബഹുമാനപ്പെട്ട ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കോടതിയിൽ തന്നെ പരസ്യമായി പറഞ്ഞത്
" ജി.എസ്.ടി നിയമം മനസ്സിലാക്കുന്നതിനേക്കാൾ എളുപ്പമാണ് ചന്ദ്രനിൽ പോകുന്നത് " എന്നാണ്.

ഈ വാക്കുകൾ മാത്രം മതി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ പുതിയ നികുതി നിയമം എത്രമാത്രം ഇരുൾ നിറഞ്ഞതായി മാറി എന്ന് തിരിച്ചറിയാൻ.
ഇത് ഈ നിയമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ സമൂഹത്തിന്റെയും അഭിപ്രായം കൂടിയായി മാറുന്നു എന്നതാണ് സത്യം.

പല തരത്തിൽ വിശദീകരിച്ചും , തിരുത്തിയും , വീണ്ടും വിശദീകരിച്ചും നോട്ടിഫിക്കേഷനുകളും, സർക്കുലറുകളും , കുന്നു കൂടുകയാണ്.
നിയമം ഉണ്ടാക്കുന്നവർക്കും, നടപ്പിലാക്കേണ്ടവർക്കും ഒരു വ്യക്തതയും ഇക്കാര്യത്തിൽ ഇല്ലാ എന്നതിന്റെ മതിയായ തെളിവാണ് ഈ തിരുത്തൽ യജ്ഞങ്ങളുടെ പൊരുൾ എന്നത് കാണാതിരിക്കാനാവില്ല. ഇതിനൊരു അവസാനം ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

നിയമം അടിക്കടി മാറ്റി കൊണ്ടിരിക്കുന്നു , അതൊടൊപ്പം എത്തിപ്പിടിക്കാൻ കഴിയാതെ ഇലക്ട്രോണിക്ക് സംവിധാനം ഒരുക്കേണ്ട IT വിഭാഗം പരാജയപ്പെടുന്നു. നികുതിദായകർ പലപ്പോഴും നിസ്സഹായകരാകുന്നു.

നിയമം നിഷ്കർഷിക്കുന്ന പല ചട്ടങ്ങളും അനുസരിക്കാൻ അവശൃമായ ഇലക്ട്രോണിക്ക് സംവിധാനം തയ്യാറാക്കാൻ അധികാരികൾ പരാജയപ്പെടുന്നു. ഇതിൽ നിന്നും കരകയറാൻ വീണ്ടും നിയമത്തിൽ മാറ്റങ്ങൾ വരുത്തി നേരത്തെ നിർദ്ദേശിച്ചിരുന്ന പല സംവിധാനങ്ങളും വേണ്ടായെന്ന് വെക്കുകയും, പകരം പുതിയ പുതിയ മാറ്റങ്ങൾ നിർദേശിച്ചു കൊണ്ടും ഇരിക്കുന്നു.

നിയമ നടത്തിപ്പിലുള്ള അധികാരികളുടെ പല വിധ പരാജയങ്ങൾ മറച്ചുവെക്കുവാനും , തങ്ങളുടെ ഭാഗം ഭംഗിയാക്കി വെക്കുവാനും പുതിയ നിയമ നിർമ്മാണത്തിലൂടെ ശ്രമിച്ചപ്പോൾ ഇതു മൂലമുള്ള വീഴ്ചകൾ മുഴുവൻ വ്യാപാര സമൂഹത്തിന്റെ മാത്രം കുറ്റമായി മാറുന്ന വിചിത്ര കാഴ്ചയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ ജി.എസ്.ടിയുടെ ഒരു പൊതു ചിത്രം നമുക്ക് കാണിച്ചു തരുന്നത്.

ഇതിന് നല്ലൊരു ഉദാഹരണമാണ് സെക്ഷൻ . 16 (2) (c) അനുസരിച്ചില്ലായെന്ന് പറഞ്ഞു പതിനായിരക്കണക്കിന് വ്യാപാരികൾക്ക് എതിരെ ഇപ്പോൾ ശിക്ഷണ നടപടികൾ ആരംഭിച്ചിരിക്കുന്നത്.

പ്രസ്തുത സെക്ഷൻ അനുസരിക്കുന്നതിലേക്കായി അതൊടൊപ്പം നിർദ്ദേശിച്ചിട്ടുണ്ടായിരുന്ന മറ്റു പല സെക്ഷനുകളും, റൂളുകളും ( ഫോറങ്ങൾ ) റദ്ദാക്കിയപ്പോഴും , പുന:പരിശോധിച്ചപ്പോഴും അതൊടൊപ്പം സെക്ഷൻ.16(2)(c) പരീക്ഷ്കരിക്കുവാനോ, റദ്ദാക്കുവാനോ നടപടികൾ ഉണ്ടായില്ല. അതിന് വ്യാപാര സമൂഹം ഇന്ന് ശിക്ഷാ നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു.
സെക്ഷൻ16(2)(c) പ്രകാരം സപ്ലൈർ അടക്കാത്ത നികുതി ഇൻപുട്ട് ടാക്സായി എടുക്കരുത് എന്ന് ഒരിടത്ത് പറയുകയും റൂൾ 36 (4) നിർദ്ദേശ പ്രകാരം അടക്കാത്തതാണെങ്കിലും 20% ഇൻപുട്ട് ടാക്സ് എടുക്കാമെന്നും പറയുന്നതും ഏത് നീതി ശാസ്ത്ര ബോധത്തിലാണെന്ന് ആർക്കും മനസ്സിലാവുന്നില്ല.

നിയമത്തിലെ അടിക്കടിയുള്ള തിരുത്തലുകൾ, നിയമാനുസൃതം പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കാതിരിക്കൽ , കോവിഡ് മഹാമാരി സൃഷ്ടിച്ച ശൂന്യത . ഇതിനിടയിൽ വ്യാപാര സമൂഹത്തോട് അധികാരികൾ കാണിച്ച ചില പ്രവൃത്തികൾ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.

@ ടെസ്റ്റ് പർച്ചേസ് ,
@ നടപ്പിലാക്കാൻ പറ്റാത്ത കാര്യങ്ങൾ നടപ്പിലാക്കിയില്ലായെന്ന കാരണത്തിലുള്ള അസ്സസ്മെന്റുകൾ,
@ പെനാൽറ്റി തുക 100% ൽ നിന്നും 200% ആയി വർദ്ധിപ്പിക്കൽ,
@ ഇവയുടെ അപ്പീൽ ഡെപ്പോസിറ്റ് 10% ൽ നിന്നും 25% ആയി വർദ്ധിപ്പിക്കൽ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

അസസ്മെന്റ് നടപടികൾ അഞ്ചു വർഷം വരെ വച്ചു താമസിപ്പിച്ച് ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന നികുതി തുകക്ക് മേൽ വലിയ തുക പലിശയിനത്തിൽ ബാദ്ധ്യത വരുത്തുന്നതും ന്യായീകരണമില്ലാത്ത പ്രവൃത്തിയാണെന്നതിൽ തർക്കമില്ല.

അഞ്ചു വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഈ നിയമ നടത്തിപ്പ് ഒരു സ്വതന്ത വിലയിരുത്തലിന് വിധേയമാക്കാൻ അധികാരികൾ തയ്യാറാകുകയും, വ്യാപാര സമൂഹത്തിനും , ജി.എസ്.ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റു മേഖലയിലുള്ളവർക്കും പറയാനുള്ളത് കേൾക്കാനും തയ്യാറാകണം.

-taxare

GST രജിസ്‌ട്രേഷൻ ഉള്ള എല്ലാ വ്യാപാരികളും കണക്കുകൾ സത്യസന്ധമായും കൃത്യമായും വെക്കണം എന്നു നിയമം അനുശാസിക്കുന്നു.ഓരോ മാസത്...
06/04/2022

GST രജിസ്‌ട്രേഷൻ ഉള്ള എല്ലാ വ്യാപാരികളും കണക്കുകൾ സത്യസന്ധമായും കൃത്യമായും വെക്കണം എന്നു നിയമം അനുശാസിക്കുന്നു.

ഓരോ മാസത്തേയും Purchase ബില്ലുകൾ ഒന്ന് പോലും വിട്ടുപോകാതെ സീരിയൽ നമ്പർ എഴുതി നിങ്ങളുടെ പ്രാക്റ്റീഷണറെ ഏല്പിക്കേണ്ടതാണ്.

Purchase ബില്ലുകൾക്കു പേയ്‌മെന്റ് കൊടുക്കുകയാണെങ്കിൽ 10000/-രൂപയിൽ കൂടുതൽ ക്യാഷ് ആയി കൊടുക്കരുത്.

10000/- രൂപയിൽ താഴെ ക്യാഷ് ആയി കൊടുത്തു എങ്കിൽ അവരുടെ പക്കൽ നിന്നും ക്യാഷ് രസീത് വാങ്ങിച്ചു തരേണ്ടതാണ്.

Purchase ബില്ലുകൾക്ക് പേയ്‌മെന്റ് നടത്തുമ്പോൾ 10000/- രൂപയിൽ കൂടുതൽ ആണെങ്കിൽ അക്കൗണ്ട് പേയി ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ, എന്നിവ ചെയ്യുക.

Purchase ബില്ലുകളിൽ നിങ്ങളുടെ GSTIN നമ്പർ കൃത്യമായി എഴുതിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

Purchase ചെയ്ത് ശേഷം അതിനുള്ള പേയ്‌മെന്റ് 180 ദിവസത്തിനുള്ളിൽ കൊടുത്തിരിക്കണം. എങ്കിൽ മാത്രമേ ഇന്പുട് ടാക്സിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

വില്പന ബില്ലുകൾ B to B, B to C എന്നിവ പ്രത്യേകം പ്രത്യേകം ഏല്പിക്കേണ്ടതാണ്.

200/- രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങിയിട്ട് ബില്ല് ചോദിച്ചാലും ഇല്ലെങ്കിലും ബില്ല് ഉടനെ തന്നെ നിങ്ങളുടെ കസ്റ്റമർക്കു കൊടുക്കുക. ബില്ല് കൊടുക്കുന്നില്ല എങ്കിൽ 20000/- രൂപ പിഴ ചുമത്തുന്നതായിരിക്കും.

200/- രൂപയിൽ താഴെ ആണ് സാധങ്ങൾ വാങ്ങിയിട്ടുള്ളു എങ്കിൽ വില്പന ബില്ലിൽ എഴുതി വയ്ക്കുക. ആ ബില്ല് തീരും വരെ ഇങ്ങനെ എഴുതാവുന്നതാണു.

നമ്മുടെ വില്പന(B2B) ബില്ലുകളുടെ തുക നമ്മുടെ കസ്റ്റമർ 10000/- താഴെ തരികയാണെങ്കിൽ അവർക്കു ക്യാഷ് രസീത് കൊടുക്കണം.

10000/- രൂപയിൽ കൂടുതൽ പണം തരികയാണെങ്കിൽ ക്യാഷ് ആയി വാങ്ങാതെ ബാങ്ക് ട്രാൻസ്ഫർ ആയി ചെയ്തു തരുവാൻ പറയുക.

ബാങ്ക് സ്റ്റേറ്റ്മെന്റ് എല്ലാമാസവും പ്രിന്റ് അക്കൗണ്ടൻ്റിനെ ഏൽപിക്കേണ്ടതാണ്.

വില്പന ബില്ലുകൾ കൊടുക്കുമ്പോൾ ഉപഭോക്താവ് അതിന്റ പേയ്‌മെന്റ് നടത്തുന്നത് കാർഡ് സ്വൈപ് ചെയ്യുകയാണെങ്കിൽ ഏതു ബില്ലിന്റെതാണ് എന്ന് ബാങ്ക് സ്റ്റെമെന്റിൽ എഴുതി കൊടുക്കുക.

ബാങ്ക് സ്റ്റേറ്റ്മെന്റിൽ ചെക്ക് പ്രകാരം പിൻവലിച്ച തുക ആർക്കു കൊടുത്തു എന്നു എഴുതി പ്രാക്ടീഷണറെ ഏൽപിക്കുക .

ബാങ്ക് സ്റ്റേറ്റ്മെന്റിൽ ചെക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ചെക്ക് ആര് തന്നു എന്നു എഴുതി പ്രാക്ടീഷണറെ എൽപിക്കുക.
ബാങ്കിൽ പൈസ ഡെപ്പോസിറ്റ് ചെയ്യുമ്പോൾ അന്ന് എഴുതിയ വില്പന ബില്ല് എത്ര എന്നു നോക്കി, അന്നത്തെ ചിലവ് കഴിഞ്ഞ തുക മാത്രം ഡെപ്പോസിറ്റ് ചെയ്യുക.

ഒരു മാസത്തെ താങ്കളുടെ സ്ഥാപനത്തിൽ വരുന്ന എല്ലാ ചിലവുകളും തിയതി പ്രകാരം എഴുതി പ്രാക്റ്റീഷണറെ ഏല്പിക്കുക.

മാസം തോറും വരുന്ന അക്കൗണ്ടിംഗ് ചാർജ് എല്ലാ മാസവും പ്രാക്റ്റീഷണറെ ഏല്പിക്കുക.

സ്ഥാപനത്തിലെ തൊഴിലാളികൾക്കു കൊടുക്കുന്ന ശമ്പളം W.P.S. വഴി കൊടുക്കുക.

തൊഴിലാളികളുടെ എണ്ണം ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യുക.

എല്ലാ ചിലവുകൾക്കും സപ്പോർട് ചെയ്യുന്നതിനായി ബില്ലുകൾ, വൗച്ചറുകൾ എന്നിവ അക്കൗണ്ടന്റിനെ ഏല്പിക്കുക.

ഇലെക്ട്രിസിറ്റി, ടെലിഫോൺ, ലൈസൻസ് എന്നിവ പോലുള്ള ഗവണ്മെന്റ് പേയ്‌മെന്റ് എന്നിവയുടെ ബില്ലുകൾ ഏല്പിക്കുക

കണക്കുകൾ ഓഡിറ്റ് ചെയ്താൽ ഓഡിറ്റ് ഫീസ്, ആഡിറ്റർക്കു കൊടുക്കുവാൻ പ്രത്യേകം വകയിരുത്തേണ്ടതാണ്

ചില ചിലവുകളിൽ TDS വരുന്നതിനാൽ TDS പിടിക്കുവാൻ മറക്കരുത്.

സ്വന്തം ചെലവിനായി എടുക്കുന്ന പണം എത്ര എന്നു അക്കൗണ്ടൻ്റിനെ അറിയിക്കുക.

വ്യക്തികളിൽ നിന്നും കടം വാങ്ങുകയാണെങ്കിൽ അക്കൗണ്ട് പെയീ ചെക്ക്, ബാങ്ക് ട്രാൻസ്ഫർ ആയി വാങ്ങിക്കുക.

കടം തിരികെ കൊടുക്കുമ്പോഴും അക്കൗണ്ട് പെയീ ചെക്ക്, ബാങ്ക് ട്രാൻസ്ഫർ ആയി തന്നെ കൊടുക്കുക.

വാഹനം, സ്ഥലം, മെഷിനറി എന്നിവ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും അറിയിക്കുക.

സ്ഥാപനത്തിൽ ESI, PF എന്നിവ ഉണ്ടെങ്കിൽ അക്കൗണ്ടൻ്റിനെ അറിയിക്കുക.

സ്ഥാപനത്തിൽ ഉള്ള സ്റ്റോക്കുകളുടെ എണ്ണത്തിലുള്ള പൂർണ ഉത്തരവാദിത്തം സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ എല്ലാ കാര്യങ്ങളും പ്രാക്റ്റീഷണറെ ഏല്പിക്കുക.

എല്ലാ മാസവും അക്കൗണ്ടന്റിന്റെ ഓഫീസിൽ ഇരുന്ന് താങ്കൾക്കു പൈസ കിട്ടുവാൻ ഉള്ളവരുടെയും, താങ്കൾ കൊടുക്കുവാൻ ഉള്ളവരുടെയും ബാലൻസ് ശരിയാക്കി കൊടുക്കുക.

പ്രാക്റ്റീഷനറുടെ ഓഫീസിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ കൃത്യമായി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടതും കൊടുക്കേണ്ടതും ആയ കാര്യങ്ങൾ കൃത്യമായി കൊടുക്കണം.

കണക്കുകൾ സംബന്ധിച്ച രേഖകൾ ഏതു തന്നെ ആയാലും, 7 വർഷം സൂക്ഷിച്ചു വെക്കേണ്ടതാണ്.

താങ്കളുടെ GST നമ്പർ ബോർഡിലും, കടയുടെ ഉള്ളിലും ഉപഭോക്താവിന് കാണത്തക്ക വിധം പ്രദര്ശിപ്പിക്കേണ്ടതാണ്.

താങ്കൾ ഒരു കോമ്പൗണ്ടഡ് ഡീലർ ആണെങ്കിൽ അതു ബോർഡിലും, ബില്ലിലും പ്രദര്ശിപ്പിക്കേണ്ടതാണ്. ഉപഭോക്താവിൽ നിന്നും നികുതി പിരിക്കുവാനും പാടില്ല.

താങ്കൾക്കു നിയമത്തിൽ പറയുന്ന കാര്യങ്ങൾ ഇന്നത് പോലെ ചെയ്യണം എന്നു പറഞ്ഞു തരുവാനെ പ്രാക്റ്റീഷണർക്കു കഴിയൂ. ചെയ്യേണ്ടത് താങ്കൾ തന്നെയാണ്.

താങ്കളുടെ റിട്ടേൺ ഫയൽ ചെയ്യുന്ന തിയതി മനസ്സിലാക്കി, ആ തിയതി ആയാൽ റിട്ടേൺ ഫയൽ ചെയ്തു എന്നു ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.

മേൽ വിവരിച്ച കാര്യങ്ങൾ പൂർണമായും നടപ്പിലാക്കേണ്ടത് വ്യാപാര വിജയത്തിന് അനിവാര്യം ആണ് എന്ന് തിരിച്ചറിയുക.

പിഴ ചുമത്താവുന്ന സന്ദർഭം പൂർണമായും ഒഴിവാക്കേണ്ടത് വ്യാപാരി യുടെ മാത്രം ഉത്തരവാദിത്തം ആയിരിക്കും.

-taxare

All type of Accounting Works at Kottarakara
19/12/2021

All type of Accounting Works at Kottarakara

സഹകരണ സംഘങ്ങൾക്ക് ആശ്വാസമായി ഉന്നത നീതി പീഠംലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ  സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകര...
16/07/2021

സഹകരണ സംഘങ്ങൾക്ക് ആശ്വാസമായി ഉന്നത നീതി പീഠം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ സംഘങ്ങൾക്ക് ആദയ നികുതി 80P വകുപ്പ് പ്രകാരം ഇളവനുവദിച്ചുകൊണ്ടുള്ള സുപ്രാധാന വിധിക്ക് രാജ്യം സാക്ഷിയായി. ജസ്റ്റിസ് ആർ.എഫ് നരിമാൻ, നവിൻ സിൻഹ, കെ.എം. ജോസഫ് അടങ്ങിയ മുന്നംഗ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്.
സഹകരണ സംഘങ്ങൾക്ക് നികുതി ഇളവുകൾ നഷ്ടപ്പെടാൻ കാരണമായ കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി സുപ്രീം കോടതി റദാക്കി. നിലവിലെ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കിട്ടാനാണ് മാവിലായി സർവീസ് ഹകരണ ബാങ്ക് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ദീർഘ നാൾ നീണ്ട ആദായ നികുതി വകുപ്പിന്റെയും സഹകരണ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പൂർണമായും തള്ളിക്കൊണ്ടാണ് ബഹു.സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങൾക്ക് നികുതിയില്‍ അനുവദിച്ച് കൊടുക്കുന്ന വിവിധ തരം കിഴിവുകളാണ് ആദായ നികുതി വകുപ്പ് 80P യില്‍ പ്രതിപാദിക്കുന്നത്.

ഈ കിഴിവുകള്‍ അനുവദിക്കാതിരിക്കാന്‍ കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും മറ്റ് സംഘങ്ങളും ബാങ്കിങ്ങ് ഇടപാടുകളാണ് നടത്തുന്നത് എന്ന വാദമാണ് ആദായനികുതി വകുപ്പ് വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്നത്. ഈ വാദങ്ങളെല്ലാം തള്ളി കൊണ്ടാണ് എല്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നികുതി ഇളവ് ലഭിക്കുന്ന സുപ്രധാന വിധി വന്നിട്ടുള്ളത്. വിധിയുടെ പരിസമാപ്തിയിലെ പ്രസക്തമായ വാക്കുകൾ ഇങ്ങനെയാണ്: "Full Bench Judgement is set aside.These appeals are directed to be placed before the appropriate benches of Kerala High Court for disposal on merit in the light of this judgment". മാത്രമല്ല സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള വകുപ്പായി 80P യെ കാണണമെന്നും അതിന്റെ മാനുഷിക മുഖം വിശാല മനസ്സോടെ വിവേക പൂർവ്വം വ്യാഖ്യാനിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വിധിയിലെ പ്രസക്ത ഭാഗങ്ങൾ:

1.കേരള സഹകരണ സംഘം നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളെയും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കണം.

2. അപ്രകാരമുള്ള സ്ഥാപനങ്ങളുടെ മേൽ കൂടുതല്‍ പരിശോധനകള്‍ ആദായനികുതി വകുപ്പ് നടത്തേണ്ടതില്ല.

3.റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ഉള്ള സഹകരണ സംഘങ്ങളെ മാത്രമേ സഹകരണ ബാങ്കുകളായി കണക്കാക്കാൻ പാടൊള്ളു. അല്ലാത്തവ സഹകരണ സംഘങ്ങളായി കണ്ടാൽ മതി.

4.കാര്‍ഷിക വായ്പ, കാര്‍ഷികേതര വായ്പ എന്ന വ്യത്യാസമില്ലാതെ നികുതി ഇളവിന് അർഹതയുണ്ടായിരിക്കും.

5. മെമ്പർമാർക്കണോ പൊതുജനങ്ങൾക്കാണോ വായ്പകള്‍ നല്‍കിയിരിക്കുന്നത് എന്ന കാര്യത്തിൽ മാത്രമേ ആദായനികുതി വകുപ്പിന് പരിശോധിക്കാൻ അവകാശമൊള്ളൂ.

6. വോട്ടവകാശമുള്ള അംഗങ്ങളെപ്പോലെ (എ ക്ലാസ്സ്‌ അംഗങ്ങൾ) നാമമാത്ര അംഗങ്ങളെയും മെമ്പര്‍മാരായി കാണണം.

7.എതെങ്കിലും തരത്തിൽ ആദായ നികുതി വകുപ്പിന് സംശയം ഉൽഭവിച്ചാൽ അക്കാര്യംകൂടി സഹകരണ സംഘങ്ങൾക്ക് അനുകൂലമായിട്ടായിരിക്കണം തീരുമാനിക്കേണ്ടത്.

ഓരോ സാമ്പത്തിക വർഷത്തിലും സഹകരണ സംഘത്തിന് അസെസ്സ്മെന്റ് നടത്തി കോടികൾ നികുതി അടക്കുന്നതിന് നോട്ടീസ് നൽകുകയും അപ്പീൽ നിലനിൽക്കുമ്പോൾത്തന്നെ നികുതി അടച്ചില്ല എന്ന കാരണം പറഞ്ഞ് എക്കൗണ്ടുകൾ മരവിപ്പിക്കുക,എക്കൗണ്ടിൽ നിന്നും തുക പിടിച്ചെടുക്കുക, പിഴ ചുമത്തി പ്രതികാരം ചെയ്യുക തുടങ്ങിയ ആദായ നികുതി വകുപ്പിന്റെ പ്രവർത്തികൾക്ക് ഇതോടെ അന്ത്യമായി.

മാവിലായി കേസിന്റെ വിധിയനുസരിച്ഛ് എല്ലാ സഹകരണ സംഘങ്ങൾക്കും 80P വകുപ്പ് പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതിനാൽ ആദായ നികുതി വകുപ്പ് അസ്സസ്മെന്റ് നടത്തി സംഘങ്ങളിൽനിന്നും പിടിച്ചെടുത്ത വൻതുക തിരിച്ചുപിടിക്കാൻ ഇനി നിയമ പോരാട്ടം നടത്തേണ്ടിവരും.

കേരള കോ-ഓപ്പറേറ്റീവ്
സൊസൈറ്റിസ് ആക്ട് അനുസരിച്ച് റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കുകളെ ബാങ്കുകളായി കാണാനാവില്ലന്നും, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളായി കാണണമെന്ന വാദം ശരിവെച്ചിരിക്കുന്നു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് ആദായ നികുതി വകുപ്പ് സംഘങ്ങൾക്ക് മേൽ മറ്റൊരു പോർമുഖം തുറക്കാനുള്ള സാധ്യത തള്ളിക്കളയാവാനില്ല. എന്തായാലും സഹകരണ സ്ഥാപനങ്ങളുടെ മാനുഷിക മുഖം ഉയർത്തിപ്പിടിച്ച ബഹു: സുപ്രീം കോടതി മൂന്നംഗം ബെഞ്ചിന്റെ വിധി അഭിമാനപ്പൂർവം നാടിന് സ്വാഗതം ചെയ്യാം. ജനകീയ സ്ഥാപങ്ങളായ സഹകരണ സംഘങ്ങൾക്കും പൊതുസമൂഹത്തിനും ബഹു:സുപ്രീം കോടതിയുടെ ചരിത്ര വിധി ഊർജ്ജം പകരുകതന്നെ ചെയ്യും.

*wp

If your are a professional you can use this for auditing                                                                ...
16/07/2021

If your are a professional you can use this for auditing
Date:
FY. 2020 - 2021
( Note: This Checklist Contains three parts. Each question should be answered and completed in its order to avoid duplication of work. Further to make it clear, without completing one part, next part should not be filled. )

1) Accounting Section
Question Answer

1. Financial Year
2. Status
3. Nature of Business
4. Branches if any?
5. Mode in which books was provided.
6. Name of the persons who prepared the books of accounts.
7. Name of the persons who have assisted in preparing books of accounts.
8. Tally Data Path
9. Tally Data Number
10. Data path for checklist and statements
11. Method of Accounting Maintained by the Assessee?
12. Whether opening balances are correctly entered?
13. Whether all banks accounts are reconciled?
14. Whether all loan accounts are reconciled?
15. Whether all chitty accounts are reconciled?
16. Whether all Fixed Deposits are reconciled?
17. In case the assessee maintains any internal records other than computerised books of accounts, (Like Manual Cash Book, Sales Register, Purchase Register, Salary Register, Stock Register etc….)

18. Whether figures in computerised books of accounts are reconciled with the records prescribed in question 10?
19. Whether Purchase, Sales/Gross receipts are matched with the GST return?
20. Whether GST input, output tax, GST paid in cash, GST Payable, Fine etc are matched with the GSTreturn?
21. Whether purchase and Sales/Gross receipts are matched with the VAT return?
22. Whether, VAT input, output tax, VAT paid in cash, Fine etc are matched with the VAT return?
23. Whether TDS, TCS and Advance from 26AS are properly taken to books of accounts?
24. Whether income from 26AS are properly taken to books of accounts?
25. Whether Tax deducted from the assessee is accounted in the ledger name “ Tax Deducted at Source”
26. Whether Tax deducted by the assessee is accounted in the ledger name “TDS Payable”?
27. Whether Accounting data match with TDS returns?
28. Whether ESI collection, payment, payable etc are recorded and reconciled?
29. Whether PF collection, payment, payable etc are recorded and reconciled?
30. Whether Employer and Employee contribution is accounted separately?
31. Whether stock statement is obtained and verified?


2) Audit Section
32. In case of partnership firm whether there is change in partnership deed?
33. Whether there is any negative cash balance in a day?
34. Whether all account classifications are correct?
35. Whether there are any unmoved opening balances?
36. Whether every sundry debtors have sales/service debited in it?
37. Whether all sundry debtors have debit balance?
38. If the answer to the above question is ‘No’ whether it is confirmed that the balance is transferred to “advance received from debtors”. /Happened due to non recording of sales?
39. Whether every sundry creditors have purchases credited in it?
40. Whether all sundry creditors have credit balance?
41. If the answer to the above question is ‘No’ whether it is confirmed that the balance is transferred to “advance paid to creditors”. /Happened due to non recording of Purchase?
42. If the answer to the above question is ‘Yes” whether the “advance paid to creditors” is transferred to that ledger head?
43. Whether any Loan Creditors are accounted as Sundry Creditors?
44. Whether any Loans and advances are accounted as Sundry debtors?
45. Whether any opening provisions remain not transferred to respective expenses?
46. Whether all current year provisions are made?
47. Whether any revenue expenditure is recorded as capital expenditure?
48. Whether any capital expenditure is accounted as revenue expenditure?
49. Whether any personal expenditure of the Proprietor, Partner or Managing Director as the case may be is recorded as expenditure of business in the books of accounts?
50. Whether there are any abnormal deviations from previous year.

3) Company Audit Compliance Section

51. Whether any loans are paid by the company?
52. Whether any loans are received by the company from persons other than banks or financial institutions?
53. Whether paid up capital is tallied with MCA records?

4) Tax Audit Compliance Section

54. Whether there are any cash payments of revenue or capital expenditure exceeding Rs. 10000/- on a day to be made to one person? {Sec 40A(3)}
55. If the answer to question above is affirmative, provide breakup separately.

56. Whether amounts in 2 lakhs or more were received from a particular person in a day? Sec (269ST)
57. Whether Amounts in 2 lakhs or more was received against a transaction/event/occasion Sec (269ST)
58. Whether any Loans, Deposits or sums related to immovable property were received in cash amounting to Rs. 20,000/- or more from a particular person in a year? (Sec 269SS)
59. Whether any, Loan, Deposits or sums related to immovable property outstanding at any day exceeding Rs.20000 or more were repaid in cash? (Sec 269T)
60. Whether TDS provisions have been complied with?
61. Any other discrepancy found.

Name of the person who supervised the Audit

Signature

Name of the person who assisted in audit.

Signature

16/07/2021

   4 years of GST
01/07/2021

4 years of GST

Address

Kottarakara
691506

Telephone

+919744088009

Website

Alerts

Be the first to know and let us send you an email when taxare.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to taxare.in:

Share